COVID 19KeralaLatest NewsNews

കോവിഡ് അതിരൂക്ഷം; കാരുണ്യ, ഭാ​ഗ്യമിത്ര ലോട്ടറികള്‍ റ​​ദ്ദാക്കി

ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

തിരുവനന്തപുരം: പ്രതിദിനം മുപ്പത്തിനായിരത്തിൽ അധികം രോഗികളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാലായിരത്തോളം രോഗികൾ ഉള്ള ജില്ലകൾ വർദ്ധിച്ചു വരുകയാണ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സര്‍ക്കാറിന്റെ നിശ്ചിത ലോട്ടറികള്‍ റദ്ദാക്കി. കാരുണ്യ, ഭാ​ഗ്യമിത്ര ലോട്ടറികളാണ് റദ്ദാക്കിയിരിക്കുന്നത്.

read also:‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു തട്ടം ഇട്ടൂടെ’; മലപ്പുറം സബ് കളക്ടർക്കെതിരെ സൈബർ ആക്രമണം

മെയ് എട്ട്, 15 തീയതികളില്‍ നടക്കേണ്ട കാരുണ്യ, ജൂണ്‍ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button