Latest NewsKerala

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വര്‍ക്ക്‌ഷോപ്പ് ഉടമയ്ക്ക്

മാവേലിക്കര പുതിയകാവില്‍ സൈക്കിള്‍ റിപ്പയറിങ് നടത്തുകയാണ് അനില്‍കുമാര്‍.

മാവേലിക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് മാവേലിക്കര സ്വദേശിക്ക്. സൈക്കിള്‍ വര്‍ക്ക്‌ഷോപ് ഉടമയായ മാന്നാര്‍ പാവുക്കര കാരാഞ്ചേരില്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന ഉണ്ണി(45)യെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. മാവേലിക്കര പുതിയകാവില്‍ സൈക്കിള്‍ റിപ്പയറിങ് നടത്തുകയാണ് അനില്‍കുമാര്‍.

പ്രവർത്തകൻ കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങിമരിച്ചു

അനില്‍കുമാര്‍ എടുത്ത കെ സി 457016 നമ്പറിലുള്ള ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.പതിവായി ഭാഗ്യക്കുറി എടുക്കുന്ന അനിൽ മാവേലിക്കര പുതിയകാവ് ജങ്ഷനിലെ സൈക്കിള്‍ റിപ്പയറിങ് കടയിലെത്തിയ വില്‍പ്പനക്കാരനില്‍നിന്നാണ്‌ ടിക്കറ്റെടുത്തത്.ടിക്കറ്റ്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ മാന്നാര്‍ ശാഖയില്‍ ഏല്‍പിച്ചു.

shortlink

Related Articles

Post Your Comments


Back to top button