അരൂർ: ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് ഒറ്റമുറിക്കുടിലിൽ 13 വർഷമായി കഴിയുന്ന അരൂർ പഞ്ചായത്ത് 6–ാം വാർഡിൽ പുത്തൻവീട് ഷൺമുഖനെയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ 1–ാം സമ്മാനമായ 80 ലക്ഷമാണു ഷൺമുഖൻ (51) എടുത്ത ടിക്കറ്റിനു ലഭിച്ചത്. കരിങ്കൽക്കെട്ട് തൊഴിലാളിയായ ഷൺമുഖൻ സർക്കാർ തലത്തിൽ വീടു നിർമിക്കുന്നതിനുള്ള സഹായത്തിനായി കയറിയിറങ്ങാത്ത വാതിലുകളില്ല.
പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മുകളിൽ ഓടുമേഞ്ഞ കുടിലിലാണു ഷൺമുഖനും ഭാര്യയും 2 ആൺമക്കളും മരുമകളും കഴിയുന്നത്. ഇതിനിടെയാണ്, ഭാഗ്യദേവത എത്തിയത്. അരൂരിലെ ലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നാണു ഷൺമുഖൻ 5 ടിക്കറ്റുകൾ എടുത്തത്. സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപിച്ചു. ബാക്കി 4 ടിക്കറ്റുകൾക്കു സമാശ്വാസ സമ്മാനമായി 8,000 രൂപ വീതം ലഭിക്കും.
Post Your Comments