KeralaLatest News

കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി

പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്

ആലപ്പുഴ: പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വിവേചനവും അഴിമതിയും അവസാനിപ്പിക്കണമെന്നും ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി അശ്വനീദേവ് ആവശ്യപ്പെട്ടു. ആലപ്പുഴ ടൗണില്‍ നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഡാമുകളിലെ ജലനിരപ്പ് കൃത്യമായി ക്രമീകരിക്കാതെ പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി നാളിതുവരെ കുട്ടനാട് സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ പ്രളയ ബാധിതരോടുള്ള സര്‍ക്കാര്‍ സമീപനം എന്താണെന്ന് വ്യക്തമാണെന്നും അശ്വനീദേവ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button