AgricultureLatest NewsNews

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പുറംബണ്ട് തകര്‍ന്നതിനാല്‍ കൃഷി നശിച്ചു : കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത വേനല്‍ മഴയില്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പുറംബണ്ട് തകര്‍ന്നതാണ് കൃഷി നാശത്തിന് കാരണമായത്. . മടവീഴ്ചയുണ്ടാകുന്നതിനും വേലിയേറ്റത്തില്‍ വെള്ളം നിറയുന്നതിനും കാരണം, ദുര്‍ബലമായ പുറം ബണ്ടാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒന്നാം കുട്ടനാട് പാക്കേജില്‍പ്പെടുത്തി പുറംബണ്ടുണ്ടാക്കിയ പല സ്ഥലങ്ങളിലും കാര്യമായ ഗുണമുണ്ടായില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

Read Also :ഒമിക്രോൺ കുട്ടികളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം: വിശദവിവരങ്ങൾ ഇങ്ങനെ

കഴിഞ്ഞദിവസം വേലിയേറ്റത്തില്‍ മടവീഴ്ചയുണ്ടായി ആറുകോടിയുടെ കൃഷിനാശമാണ് സി ബ്ലോക്കിലെ 626 ഏക്കര്‍ വരുന്ന പാടശേഖരത്തിലുണ്ടായത്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ കൃഷിനാശത്തിന് കാരണം പുറം ബണ്ടിന്റെ ബലക്ഷയമാണ്. കായല്‍മേഖലയിലടക്കം കുട്ടനാടിന്റെ പലഭാഗങ്ങളിലും നിര്‍മിച്ച പുറം ബണ്ടുകള്‍ തകര്‍ന്നുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button