തിരുവനന്തപുരം: ചിലവുകള്‍ ചുരുക്കി ഇത്തവണ നടത്തപ്പെടുന്ന രാജ്യന്തര ചലച്ചിത്രമേളയില്‍ സൗജന്യ പ്രവേശനത്തിനായുളള പാസുകള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പാസിന് ലഭിച്ചുവന്നിരുന്ന നിരക്കിളവും ഇത്തവണ ലഭിക്കില്ല .
പ്രളയത്തെത്തുടര്‍ന്ന് ചെലവുചുരുക്കി മേള നടത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചതോടെയാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചലച്ചിത്ര അക്കാദമി ചലച്ചിത്രമേള നടത്താന്‍ ഒരുങ്ങുന്നത്. എ.കെ.ബാലന്റെ അധ്യക്ഷതയില്‍ 27ന് ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. ഏഴുദിവസം നടത്താറുള്ള മേള ആറു ദിവസമാക്കി വെട്ടി ചുരുക്കും. ടാഗോര്‍ തിയറ്റര്‍ തന്നെയാകും മുഖ്യവേദി. ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നത് 1500- 2000 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം.
Post Your Comments