KeralaLatest NewsNews

കേരളീയം: 100 ചിത്രങ്ങളുമായി ചലച്ചിത്രമേള, ആറു വേദികളിൽ പുഷ്‌പോത്സവം

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. 87 ഫീച്ചർ ഫിലിമുകളും പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിർമ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വർധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദർശനം മേളയുടെ മുഖ്യ ആകർഷണമായിരിക്കും.

Read Also: ഇസ്രയേൽ-ഹമാസ് സംഘർഷം: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ

ആറുവേദികളിലായി പുഷ്‌പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം. നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ ലഭ്യത തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ധാരാളം സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. ഭൂവിനിയോഗത്തിലുൺണ്ടായ മാറ്റമുൾപ്പെടെ മനുഷ്യ ഇടപെടലുകൾ നിമിത്തം ജലലഭ്യതയിൽ വൻതോതിൽ വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തിൽ ജലവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വസ്തുത മുൻനിർത്തിയാണ് കേരളീയം 2023 ൽ ജലസംരക്ഷണവും ജലസുരക്ഷയും ഒരു പ്രധാന വിഷയമാക്കിയത്. ജലമേഖലയിൽ നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിലയിരുത്തലും വിശകലനവും എന്നതിനു പുറമെ ഭാവി പരിപാടികളുടെ ആസൂത്രണത്തിനുതകുന്ന പഠന പ്രക്രിയയ്ക്കു കൂടി കേരളീയം 2023 വേദിയാവുകയാണ്.

Read Also: ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയും പൊരുതിയ പെരിയാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button