KeralaLatest News

രക്ഷിക്കാൻ മാത്രമല്ല ശത്രുവിനെ തകർക്കാനും കഴിവുണ്ട്; അഭിലാഷ് ടോമിയെ കണ്ടെത്താന്‍ ഇന്ത്യ ഉപയോഗിച്ച പി8ഐ വിമാനങ്ങളെക്കുറിച്ചറിയാം

അമേരിക്കയിലെ ബോയിംഗ് കമ്പനിയാണ് ഈ യുദ്ധവിമാനം നിർമ്മിക്കുന്നത്

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്താൻ അത്യാധുനിക പി8ഐ വിമാനങ്ങളാണ് ഇന്ത്യന്‍ നാവികസേന ഉപയോഗിച്ചത്. അമേരിക്കയിലെ ബോയിംഗ് കമ്പനിയാണ് ഈ യുദ്ധവിമാനം നിർമ്മിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് ഈ വിമാനം ന്തമാക്കിയ ആദ്യ രാജ്യം ഇന്ത്യയാണ്.

ശത്രുവിന്റെ സാന്നിദ്ധ്യം മനസിലാക്കാനും, തകര്‍ക്കാനും പി8 ഐ വിമാനങ്ങള്‍ക്ക് കഴിയും. മണിക്കൂറില്‍ 789 കിലോമീറ്റര്‍ വേഗത, 85,139കിലോഗ്രാം ഭാരം, 39.47 മീറ്റര്‍ നീളം, ഹാര്‍പൂണ്‍ ബ്‌ളോക്ക് 2 മിസൈലുകള്‍, എം കെ 54 ടോര്‍പിഡോകള്‍ വഹിക്കാവുന്ന കഴിവ് എന്നിവയാണ് ഈ വിമാനത്തിന്റെ പ്രത്യേകതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button