Latest NewsIndiaNews

ചൈനീസ് മുങ്ങിക്കപ്പലുകളെ തുരത്താന്‍ കൂടുതല്‍ പി-8 ഐ നിരീക്ഷണ വിമാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യ

ചൈനീസ് മുങ്ങിക്കപ്പലുകളെ തുരത്താന്‍ കൂടുതൽ പി-8 ഐ നിരീക്ഷണ വിമാനം സ്വന്തമാക്കി ഇന്ത്യന്‍ നാവികസേന. ഈ വിമാനം ഇപ്പോള്‍ വിന്യസിച്ചിട്ടുള്ളത് ഗോവയിലെ നാവിക വ്യോമതാവളത്തിലാണ്.

Read Also : തിരഞ്ഞെടുപ്പ് തോൽവി : രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

ഇത്തരത്തില്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത എട്ട് വിമാനങ്ങള്‍ക്കു ശേഷം, ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളില്‍ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതിലൂടെ സാധിക്കും. മ്യാന്‍മര്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ ഇന്ത്യന്‍ നാവികസേനയെ നേരിടാനുള്ള നീക്കങ്ങള്‍ ചൈന സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് മുങ്ങിക്കപ്പലുകളെ തുരത്താന്‍ കെല്‍പ്പുള്ള പി-8 ഐ നിരീക്ഷണ വിമാനങ്ങള്‍ ഇന്ത്യന്‍ നാവികസേന സ്വന്തമാക്കിയിട്ടുള്ളത്.

ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ- നിരീക്ഷണ പറക്കലുകള്‍ക്കും അനുയോജ്യമാണ് പി-8 ഐ വിമാനങ്ങള്‍. ഇന്ത്യ ഈ വിമാനങ്ങള്‍ വാങ്ങിയിട്ടുള്ളത് ദക്ഷിണ ചൈന കടലിനെ സൈനികവല്‍ക്കരിക്കാനും കടലിലെ അതിര്‍ത്തി വിപുലീകരിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ ശക്തമായ സാഹചര്യത്തിലും കൂടിയാണ്. അടുത്തവര്‍ഷം 3 വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

shortlink

Post Your Comments


Back to top button