ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസമാണ് അദ്ദേഹം അവിടെ ചെലവഴിക്കുക. ബി,ജെ.പി യെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സീറ്റ് ധാരണ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് രാഹുലിന്‍റെ യു.പി ആഗമനത്തിന്‍റെ പിന്നിലുള്ള ലക്ഷ്യം.
മഹാസഖ്യത്തില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടെന്ന് മനസിലാക്കിയതിനാല്‍ അത് പരിഹരിക്കുന്നതിന് കൂടിയാണ് ഈ വരവിന്‍റെ ഉദ്ദേശ്യം. ഇതേ സമയം രാഹുലുമായുള്ള ചര്‍ച്ചക്കായി ഒരുങ്ങിയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒപ്പം ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുമായും രാഹുല്‍ ചര്‍ച്ച നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.
രാജ്യം ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി പ്രതിഷ്ഠിച്ചിരിക്കുന്ന രാഹുല്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമ്മതി നേടുന്നതിന് കൂടിയായിട്ടാണ് സ്വന്തം മണ്ഡലമായ അമേഠിയില്‍ എത്തിയിരിക്കുന്നത് .
ഉത്തരപ്രദേശ് പോലെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിലെ രാഹുലിന്‍റെ രാഷ്ടീയ ചുവടുവെയ്പുകള്‍ എപ്രകാരമായിരിക്കുമെന്ന് വളരെ താല്‍പര്യപൂര്‍വ്വത്തോടെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷര്‍ നോക്കികാണുന്നത്
Post Your Comments