
ബെംഗളൂരു : വ്യക്തി വൈരാഗ്യം തീർക്കാനായി ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടൻ പിടിയിൽ. പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ ദുനിയ വിജയിയാണ് പോലീസിന്റെ പിടിയിലായത്. മാരുതി ഗൗഡ എന്ന സെലിബ്രിറ്റി ജിം പരിശീലകനെയാണ് നടൻ മർദ്ദിച്ചത്.
ജിം പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥനും മാരുതി ഗൗഡയുടെ ബന്ധുവുമായ കൃഷ്ണമൂര്‍ത്തി നല്കിയ പരാതിയിലാണ് പോലീസ് ദുനിയ വിജയിയെ കസ്റ്റഡിയിലെടുത്തത്. അംബേദ്കര്‍ ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിം പരിശീലകനുമായി വഴക്കുണ്ടാവുകയും പിന്നീട് പരിപാടിക്ക് ശേഷം ഇയാളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ആറു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് ദുനിയ വിജയിയെ കസ്റ്റഡിയിലെടുത്തത്. മുമ്പ് പല കേസുകളിലും ഇയാൾ പ്രതിയായി വന്നിട്ടുണ്ട്.
Post Your Comments