Latest NewsEntertainment

ബിഗ്‌ ബോസില്‍ നിന്ന് എന്നെ പുറത്താക്കിയത് അവര്‍ ഒത്തുകളിച്ച്- അര്‍ച്ചന സുശീലന്‍

ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. എന്നാല്‍ ഷോയുടെ അവസാനഘട്ട എലിമിനേഷനില്‍ അര്‍ച്ചന സുശീലന്‍ പുറത്തായിരിക്കുകയാണ്. തന്നെ ഷോയില്‍ നിന്നും ഒത്തുകളിച്ച് പുറത്താക്കിയെന്നു അര്‍ച്ചന പറയുന്നു. ഷോയിലെ മറ്റു മത്സരാര്‍ത്ഥികളായ പേളിയും ശ്രീനിഷും ഷിയാസും സുരേഷേട്ടനും ഒത്തുകളിക്കുകയാണ്. അദിതിക്ക് സുരേഷേട്ടനും ഷിയാസുമായി അടുപ്പമുള്ളതു കൊണ്ട് ഫലത്തിൽ അതിദിയും ഈ കളിയുടെ ഭാ​ഗമായി വരും. അവരാണല്ലോ അവിടെ ഭൂരിപക്ഷം. അതിനാൽ ഇവരുടെ എല്ലാ കളികളും അവിടെ നടക്കുമെന്നു അര്‍ച്ചന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

 

ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലും ഈ ഒത്തുകളി നടന്നു. അവരുടെ താല്പര്യം സംരക്ഷിക്കുന്നവരെ ക്യാപ്റ്റൻ ആക്കും. അതാണ്‌ എലിമിനേഷന്റെ ദിവസം സുരേഷേട്ടനെ ക്യാപ്റ്റൻ ആക്കിയത്. അതുവഴി അദ്ദേഹത്തെ ഫിനാലെയിൽ എത്തിച്ചു. അത് കഴിഞ്ഞു ശ്രീനിയേയും അതിദിയെയും ഫിനാലെയിൽ എത്തിച്ചു.

 

പേളിയും അതിദിയും തമ്മിൽ നേരിട്ട് അത്ര നല്ല ബന്ധമൊന്നുമില്ല. എന്നാൽ സുരേഷേട്ടൻ ഇടക്ക് ഉള്ളതിനാലാണ് അതിദി ഫിനാലെയിൽ എത്തിയത്. നോമിനേഷനിൽ സാബു ചേട്ടനും കൂടി ശ്രീനിഷിനു വോട്ട് ചെയ്തിരുന്നെങ്കിൽ അവൻ എലിമിനേഷനിൽ വരുമായിരുന്നു. എന്നാല്‍ മുന്പ് രഞ്ജിനിയും മറ്റുമായും താന്‍ കൂട്ടുകൂടിയ സമയത്ത് ഇത്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. ആര് ആരെ നോമിനേറ്റ് ചെയ്യുന്നുവെന്നു ഞങ്ങൾ പരസ്പരം ചോദിക്കുകകൂടിയുണ്ടായിട്ടില്ലെന്നും പറഞ്ഞ അര്‍ച്ചന പേളി മികച്ച ഒരു മത്സരാര്‍ത്ഥിയാണെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button