നാടന്‍ കഥാപത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ മറ്റു സിനിമാക്കാരില്‍ നിന്നും ഏറെ വിഭിന്നയാണ്. സെലിബ്രിറ്റികള്‍ സിറ്റിയില്‍ ഫ്ലാറ്റുകള്‍ വാങ്ങിച്ച് ജീവിതം അതിനുള്ളില്‍ ആഘോഷമാക്കുമ്പോള്‍ ഗ്രാമീണ ജീവിതത്തെ പുറം തള്ളാതെ അനുശ്രീ തന്റെ നിലപാട് വിശദീകരിച്ചു.
‘ചുറ്റുമുള്ളവരോട് മിണ്ടാതെ, വീടിനുമുമ്പില്‍ സെക്യൂരിറ്റിയെയും നിര്‍ത്തി ഒരു ജീവിതം എനിക്ക് സങ്കല്പിക്കാനേ പറ്റില്ല.സിനിമയുടെ ഇടവേളയിലെല്ലാം നാട്ടിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്ന ആളായത് കൊണ്ട് എന്റെ നാടും വീടും തന്നെയാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. എറണാകുളത്തേക്ക് താമസം മാറാം എന്നൊരു ചിന്തപോലും വന്നിട്ടില്ല’. അച്ഛനും അമ്മയ്ക്കും അങ്ങോട്ടേക്ക് വന്നു നില്ക്കുക പ്രയാസമാണ്. അടുത്തിടെ തൃപ്പുണിത്തുറയില്‍ ഒരു സ്ഥലം നോക്കിയിരുന്നു. എന്റെ വീട് പോലെ വളരെ ഗ്രാമീണ അന്തരീക്ഷമുള്ള ഒരു സ്ഥലമാണ് ഞാന്‍ തേടുന്നത്’ . ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേ അനുശ്രീ വ്യക്തമാക്കി.
Post Your Comments