ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ കപ്പലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ പറഞ്ഞു. അഭിലാഷിനൊപ്പം മൽസരിച്ച ഗ്രെഗറിനെയും രക്ഷിക്കും. ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ ആദ്യമെത്തിക്കുക. വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനായി ഇന്ത്യൻ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൗറീഷ്യസിലേക്കു മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
മകൻ ബോധവാനാണെന്നും എന്നാൽ ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും അഭിലാഷിന്റെ പിതാവ് അറിയിച്ചു. കൂടാതെ താൻ ഓസ്ട്രേലിയയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments