
നെയില്‍ പോളിഷോ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചോ നഖത്തിൽ ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഇപ്പോഴുള്ള ട്രെൻഡാണ്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന ‘നെയില്‍ ആര്‍ട്ട്’ സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കയ്യിലെ ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ കൃത്രിമമായി നിർമ്മിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഗ്രൈന്‍ഡര്‍ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള രൂപമാറ്റം നടത്തുന്നത്.
Post Your Comments