തിരുവല്ല : തെങ്ങുകയറ്റം ഇനി ഭിന്നലിംഗക്കാർക്കും സ്വന്തം. യന്ത്രവൽകൃത തെങ്ങുകയറ്റത്തിലും കൂൺ കൃഷിയിലും പരിശീലനം നേടുകയാണ് ഭിന്നലിംഗക്കാർ. തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള മാർത്തോമ്മാ സഭ നവോദയ പ്രസ്ഥാനത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനാർഥികളിൽ രണ്ടുപേർക്ക് തെങ്ങ് കയറ്റ യന്ത്രവും ഇൻഷുറൻസ് രേഖയും കൈമാറി.
5 ദിവസത്തെ പരിശീലനത്തിൽ യന്ത്രവൽകൃത തെങ്ങുകയറ്റം, ശാസ്ത്രീയ തെങ്ങു പരിപാലന മുറകൾ, വളപ്രയോഗം, രോഗ കീട നിയന്ത്രണം, കൂൺ കൃഷി– കൂൺ വിത്ത് ഉൽപാദനം, പാക്കേജിങ്ങ്, വിപണനം എന്നിവയിലും പരിശീലനം നൽകി. പരിശീലനത്തിൽ പങ്കെടുത്ത 7 പേരും വടക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നു.
Post Your Comments