ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയില്‍ പുതു ഉണര്‍വ്വ് പകര്‍ന്ന് മുലായം സിങ്ങ് യാദവും മകനും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും ഒരൊറ്റ വേദി പങ്കിട്ടു. ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ എസ്പി റാലിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. വേദിയില്‍ എത്തിയശേഷം മുലായത്തിന് അനുവദിച്ച പ്രസംഗത്തില്‍ സമാജ് വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും മുലായത്തിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവിന് ഇത് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശിവ്പാല്‍ അടുത്തിടെ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ കീഴില്‍ മുലായം മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതോടെ ആ പ്രതീക്ഷകള്‍ അസ്തമിച്ചതായി കണക്കാക്കാം.
അഖിലേഷ് യാദവുമായുള്ള യോജിപ്പില്ലായ്മയെ തുടര്‍ന്നാണ് ശിവ് പാല് സമാജ് വാദി സെക്കുലര്‍ മോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളിലും സ്ഥാനാര്‍ഥികളെ വിന്യസിക്കാനാണ് ശിവ്പാലിന്റെ നീക്കം. എന്നാല്‍ ഇതുവരെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
Post Your Comments