KeralaLatest News

ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ ഹോട്ടലുകള്‍ക്കെതിരെ കേസ്

കൊച്ചി: ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ കൊച്ചിയിലെ മൂന്നു പ്രമുഖ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കൊച്ചിന്‍ പാലസ്, റാഡിസണ്‍ ബ്ലൂ, ഗോകുലം പാര്‍ക്ക് എന്നീ ഹോട്ടലുകള്‍ക്ക് എതിരേയാണ് കേസ്.

ഓണ്‍ലൈനിലൂടെ മദ്യത്തിനു പരസ്യം നല്‍കി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഡീല്‍ ഗണ്‍ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ മദ്യം കുറഞ്ഞ വിലയില്‍ നിയന്ത്രണമില്ലാതെ ആവശ്യാനുസരണം നല്‍കുമെന്നു കാണിച്ച്‌ പരസ്യം നല്‍കിയാണ് വില്പന നടത്തിയിരുന്നത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇത്തരത്തില്‍ പരസ്യം നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button