ഇത്തവണത്തെ ഓണം വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ബെവ്കോ എത്തുന്നു. ഓണക്കാലത്ത് വിദേശ മദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്റ്റോക്ക് ഉയർത്താനാണ് ബെവ്കോയുടെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണയായി സ്റ്റോക്ക് ചെയ്യുന്നതിന്റെ 50 ശതമാനത്തോളം അധികമായി കരുതി വയ്ക്കാനാണ് നീക്കം. കൂടാതെ, ചില്ലറ വിൽപ്പനശാലകളിലെ തിരക്ക് ഒഴിവാക്കാനുളള ക്രമീകരണങ്ങളും ബെവ്കോ ഒരുക്കുന്നുണ്ട്.
ഓണക്കാലത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി രൂപ മുതൽ 75 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ബെവ്കോയുടെ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സിന്‍റെ ജനപ്രിയ മദ്യമായ ജവാൻ റമ്മിന്റെ ലഭ്യത ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വിൽപ്പനശാലകളിൽ ഉറപ്പാക്കുന്നതാണ്. അതേസമയം, ജവാന്റെ പ്രതിദിന ഉൽപ്പാദനം 8,000 കെയ്സിൽ നിന്നും 12,000 കെയ്സായി ഇതിനോടകം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെയുള്ള ഓണക്കാലത്ത് 700.60 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. അതേസമയം, ഈ വർഷം ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 8 വരെ 6,751.81 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിട്ടുണ്ട്.
Also Read: വ്യാജവാർത്ത പ്രചരിപ്പിച്ചു: പ്രിയങ്കയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി
Post Your Comments