ഡല്‍ഹി: സ്കൂള്‍ ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു.ഡല്‍ഹിയിലാണ് സംഭവം. കടം വാങ്ങിയ ഫോണ്‍ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോഗിന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ചൂദ മണിയറല് എന്ന ക്ലീനറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച തിരിച്ച് നല്‍കാമെന്ന് പറഞ്ഞാണ് മണിയറലിന്റെ പക്കല്‍ നിന്ന് ജോഗിന്ദര്‍ ഫോണ്‍ വാങ്ങിയത്.
എന്നാല്‍ പിന്നീട് ഇത് തിരിച്ചു നല്കാന് ജോഗിന്ദര്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഗ്നിശമനത്തിനുള്ള സിലണ്ടര്‍ ഉപയോഗിച്ചാണ് മണിയറല് ജോഗിന്ദറെ തലക്കടിച്ചത്. പൊലീസ് സ്ഥലത്തെത്തി ജോഗിന്ദറെ ഭഗവാന് മഹാവീര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments