പെര്‍ത്ത്: ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളിയായ നാവികസേനാ കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. നടുവിനു സാരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ലെന്നും പരിക്കേറ്റ അഭിലാഷ് യാട്ടിനുള്ളില്‍ കിടപ്പിലാണെന്നും ഓസ്ട്രേലിയന്‍ മാരിടൈം അഥോറിറ്റി വക്താവ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുന്നുവെന്നാണ് എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍നിന്ന് മനസിലാവുന്നത്. അഞ്ച് കിലോമീറ്റര്‍ താഴ്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണുള്ളത്. അതേസമയം അഭിലാഷിന്റെ ബോട്ടിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് ഫിഷറീസ് കപ്പല്‍ തിങ്കളാഴ്ചയേ അവിടെയെത്തുകയുയുള്ളു.
Post Your Comments