KeralaLatest News

മർദനമേറ്റ വിദ്യാർത്ഥികൾ റൂറൽ എസ്.പിക്ക് പരാതി നൽകി

കോഴിക്കോട്: മടപ്പള്ളി ഗവ.കോളേജിലെ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ തെരുവിൽ മർദിച്ച എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മർദനമേറ്റ വിദ്യാർത്ഥികൾ റൂറൽ എസ്.പിക്ക് പരാതി നൽകി.

പെൺകുട്ടികളുടെ മൊഴി വനിത പോലീസ് ഉദ്യോഗസ്ഥർ മുഖേനേ രേഖപെടുത്തണമെന്നും വധിക്കാൻ ശ്രമിച്ചതിലും അപവാദങ്ങൾ പറഞ്ഞു പരത്തിയതിനും മാനഹാനി ഉണ്ടാക്കിയതിനും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥനെ കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് ശേഷം ജീവന് ഭീഷണി നേരിടുന്ന തങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളായ സൽവ അബ്ദുൽ ഖാദർ ,ആദിൽ, രക്ഷിതാക്കൾ എന്നിവരാണ് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എസ് നിസാർ, ജില്ല പ്രസിഡന്റ് നഈം ഗഫൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ് ലിഹ് പെരിങ്ങൊളം , വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി എഫ്.എം അബദുല്ല എന്നിവർക്കൊപ്പം എസ്.പിയെ കണ്ട് പരാതി നൽകിയത്.

നിരന്തരമായി ജീവന് ഭീഷണിയാകുന്ന തരത്തിൽ കോളേജിലെ എസ്.എഫ്.ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും തങ്ങളുടെ മക്കൾക്കെതിരെ തുടരുന്ന അതിക്രമത്തിനും വധശ്രമത്തിനുമെതിരെ ന്യായമായ നടപടികൾ കൈക്കൊള്ളമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button