Latest NewsKerala

കണ്ടെയ്നർ ലോറി കാറിനുമുകളിലേക്ക് മറിഞ്ഞു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

മേൽപ്പറമ്പ് കൈനോത്ത് റോഡിലെ മുഹമ്മദ് ഖലീൽ ആണ് രക്ഷപ്പെട്ടത്.

കാസർകോട്: കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു, യുവാവിന് അത്ഭുതകരമായ രക്ഷപ്പെടൽ, മീൻകയറ്റിവരുന്നതിനിടയിൽ കണ്ടെയിനർ ലോറി കാറിനുമുകളിലേക്ക് മറിയുകയായിരുന്നു.

കാറിനുള്ളിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മേൽപ്പറമ്പ് കൈനോത്ത് റോഡിലെ മുഹമ്മദ് ഖലീൽ (42) ആണ് രക്ഷപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സമീർ, ക്ലീനർ സൈഫാൻ എന്നിവർ പരിക്കുകളില്ലാതെ രക്ഷപെട്ടു.

ഇരുവരും കർണാടകയിലെ ഉഡുപ്പി സ്വദേശികളാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30-ന് മേൽപ്പറമ്പിലാണ് അപകടം നടന്നത്.

ഗോവയിൽനിന്ന് മത്സ്യവുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയിനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കാസർകോട്ടുനിന്ന് വന്ന കാറിനു പിന്നിലിടിച്ച് സമീപത്തെ വൈദ്യുതപോസ്റ്റ് തകർത്ത് കാറിനുമുകളിലേക്കുതന്നെ മറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button