ചെന്നൈ: നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ നടിയും ജീവനൊടുക്കാൻ ശ്രമിച്ചു. നടിയുടെ മുന്‍ കാമുകനെന്ന് കരുതുന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെ വിവാദത്തിലായ നടി നിലാനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവാണ് സ്വയം തീ കൊളുത്തി മരിച്ചത്. നടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
താരം ഇപ്പോള്‍ ചികിത്സയിലാണെന്ന് തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആത്മഹത്യ ചെയ്ത യുവാവ് മൂന്ന് വര്‍ഷം മുൻപ് പരിചയപ്പെട്ട നല്ല സുഹൃത്തായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇയാൾ പ്രണയം പറഞ്ഞപ്പോള്‍ താന്‍ നിരസിച്ചതായും നടി പറഞ്ഞു. താന്‍ പ്രണയം നിരസിച്ചപ്പോള്‍ തന്നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.
Post Your Comments