KeralaLatest NewsNews

ആത്മഹത്യക്ക് ശ്രമിച്ചതല്ല: അമിത അളവില്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ നടിയുടെ മൊഴി

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്ന് പോലീസ്

കൊച്ചി: അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച്‌ അവശയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവനടി അപകടനില തരണം ചെയ്തു. താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നാണ് യുവ നടിയുടെ മൊഴി.

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്ന് പോലീസ് പറയുന്നു.

read also: ഭരണം കൈമാറില്ല, കേരളത്തിലെ ദൈനംദിന കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലിരുന്ന് നിയന്ത്രിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. കേസില്‍ കൂറുമാറിയവരുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button