Latest NewsKerala

ഇ​ന്ധ​ന വി​ല കു​റ​യും: കർമ്മ പദ്ധതികളുമായി കേന്ദ്രം

പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ച് എ​ണ്ണ​യു​ടെ വി​ല കു​റ​യ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം

ന്യൂ​ഡ​ൽ​ഹി: പ്രതിദിനം വര്‍ദ്ധിച്ചു വരുന്ന ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ കേന്ദ്ര നീക്കം ഇതിനായുള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (എ​ച്ച്പി​സി​എ​ൽ) ചെ​യ​ർ​മാ​ൻ മു​കേ​ഷ് കെ. ​സു​ര​നാ. ഇതിനെ തുടര്‍ന്ന് പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ച് എ​ണ്ണ​യു​ടെ വി​ല കു​റ​യ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു കഴിഞ്ഞു. ഇ​തി​ലൂ​ടെ എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക വി​ല​കു​റ​യ്ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​ത് ഇന്ധനവില ഉയര്‍ത്തി. ഇ​റാ​നി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ളും വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യിട്ടുണ്ട്. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. പെ​ട്രോ​ൾ, ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും സു​ര​നാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button