സാമ്പത്തിക പ്രതിസന്ധികൾക്കിടെ കേരളത്തിന് വീണ്ടും ആശ്വാസം. പുതുതായി 4,866 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം, അനുവദിച്ച 13,068 കോടി രൂപയിൽ ഇനി എടുക്കാൻ ശേഷിച്ച തുകയാണിത്. കടപ്പത്രങ്ങളുടെ ലേലം മാർച്ച് 26നാണ് നടക്കുക. അതേസമയം, ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ധനവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ, പണമില്ലാത്തതിനാൽ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മുഴുവൻ ബില്ലുകളും ഉടൻ തന്നെ മാറി നൽകുന്നതാണ്.
തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡുവായ 1850 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി മേഖലയുടെ നഷ്ടം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ജിഡിപിയുടെ അരശതമാനം അധികം വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഈ ഇനത്തിലാണ് ഇപ്പോൾ 4866 കോടി രൂപ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് പൊതു വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ നടപ്പു സാമ്പത്തിക വർഷത്തെ അവസാനത്തെ ലേലമാണ് ചൊവ്വാഴ്ച നടക്കുന്നത്.
Post Your Comments