NattuvarthaLatest News

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ നൽകിയാൽ സമ്മാനം

മാലിന്യം വഴിയിൽ തള്ളുന്നതിന്റെ ചിത്രമോ വിഡിയോയോ പകർത്തി

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ വിവരങ്ങളോ ദൃശ്യങ്ങളോ നൽകിയാൽ നഗരസഭയുടെ സമ്മാനം . മാലിന്യ പരിപാലന നിയമാവലിയിൽ ഈ ഭേദഗതി കൂടി വരുത്താൻ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. രണ്ടായിരം രൂപ വരെ പിഴ ചുമത്തുമ്പോൾ അതിന്റെ അഞ്ചു ശതമാനവും രണ്ടായിരത്തിനു മുകളിൽ തുക പിഴ ഈടാക്കുമ്പോൾ 10% തുകയും തെളിവു നൽകുന്നവർക്കു ലഭിക്കും.

മാലിന്യം വഴിയിൽ തള്ളുന്നതിന്റെ ചിത്രമോ വിഡിയോയോ പകർത്തി ഹാജരാക്കണം. പൊതുസ്ഥലത്തു മാലിന്യം തള്ളിയാൽ 500 രൂപ ഉടൻ പിഴ ഈടാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അധികാരം നൽകുന്ന വ്യവസ്ഥയുൾപ്പെടുന്നതാണു നഗരസഭയുടെ മാലിന്യ പരിപാലന നിയമാവലി. പൊതുജനങ്ങൾക്കു ശല്യമുണ്ടാകുന്ന തരത്തിൽ നിരത്തുകളിലും സ്ഥലങ്ങളിലും മാലിന്യം ശേഖരിക്കുകയോ തള്ളുകയോ ചെയ്താൽ 2500 രൂപ പിഴയായി ഈടാക്കണമെന്നും കുറ്റം ആവർത്തിച്ചാൽ പിഴത്തുകയായി 5000 രൂപ ഈടാക്കണമെന്നും നിയമാവലിയിൽ വ്യവസ്ഥയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button