ന്യൂഡല്‍ഹി:കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച റാക്കറ്റ് പിടിയില്‍. കേന്ദ്ര ജീവനക്കാരനും സോഫ്റ്റ്വെയര് എന്‍ജിനിയറും അടക്കം ഏഴുപേര്‍ പിടിയിലായി. തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണ് ഇവര്‍ തട്ടിച്ചത്.
ഒഎന്‍ജിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
രണ്ടു ജീവനക്കാരുടെ സഹായത്തോടെയാണ് അതീവ സുരക്ഷയുള്ള കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇവര്‍ തട്ടിപ്പിനൊരുങ്ങിയത്. ഇവരേയും പോലീസ് അറസ്റ്റ് ചെയ്തു. അവധിയില്‍ പോയ ഈദ്യോഗസ്ഥന്റെ മുറിയിലായിരുന്നു ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്. തട്ടിപ്പു സംഘം തന്നെയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളായി എത്തിയ്ത്.
തങ്ങളുടെ പേരില്‍ വ്യാജ ഇന്റര്‍വ്യൂ നടത്തുന്നതായി ഒഎന്‍ജിസി വസന്ത് കുഞ്ച് നല്കിയ പരാതിയിലായിരുന്നു അന്വേഷണം. അസിസ്റ്റന്റ് എന്‍ജിനിയര്‍ ജോലി വാദഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ഇതിനായി ഒഎന്‍ജിസിയുടെ പേരില്‍ പ്രത്രേകം മെയില്‍ ഐ#ിയും ഇവര്‍ തയ്യാറാക്കിയിരുന്നു.റന്ദീര് സിംഗ് എന്നു പരിചയപ്പെടുത്തിയ കിഷോര്‍ കുമാര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments