മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം മൂന്നു പൊതു മേഖലാ ബാങ്കുകള്‍ ലയനത്തിലേയ്ക്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ വര്‍ഷം അവസാനത്തോടു കൂടെ ലയനമുണ്ടാകും. ഡിസംബര്‍ 31നുമുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തേ ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിപ്പിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച തീരുമാനം സെപ്റ്റംബര്‍ 17നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍തന്നെ ലയനം പൂര്‍ത്തിയാക്കി 2019 ഏപ്രിലില്‍ ഒറ്റ ബാങ്കായി പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്
Post Your Comments