സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയുമായുള്ള ലയനത്തിന് സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ പച്ചക്കൊടി. റിപ്പോർട്ടുകൾ പ്രകാരം, സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ ഓഹരിയുടമകളാണ് ലയനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. സോണിയുമായുളള ലയനവുമായി ബന്ധപ്പെട്ട് സീയുടെ 99.99 ശതമാനം ഓഹരിയുടമകളാണ് പിന്തുണ പ്രഖ്യാപിച്ചത്.
ഒക്ടോബർ ആദ്യ വാരത്തിലാണ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും തമ്മിലുള്ള ലയനത്തിന് കോമ്പറ്റീഷൻസ് കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കൃത്യമായ നിബന്ധനകൾക്ക് വിധേയമായാണ് ലയനം. അതിനാൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ സ്ഥാപനമായി ഇരുകമ്പനികളും മാറുമ്പോൾ വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശമുണ്ട്.
Also Read: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു : ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
2021 ഡിസംബറിലാണ് ഇരുകമ്പനികളും ലയന കരാറിൽ ഒപ്പുവെച്ചത്. ശേഷം 2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുടെ അനുമതി ലഭിച്ചത്.
Post Your Comments