സ്ഥിരനിക്ഷേപകർക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. കൂടാതെ, പിഎൻബി വൺ വഴി അപേക്ഷിക്കുന്നവർക്ക് പലിശയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പലിശയിളവിൽ കാൽ ശതമാനത്തിന്റെ ഇളവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് പിഎൻബി വൺ.
പിഎൻബി വൺ ആപ്പിലൂടെ എളുപ്പത്തിൽ ഓവർഡ്രാഫ്റ്റ് സേവനം ലഭിക്കുന്ന തരത്തിലാണ് സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഏതാനും ക്ലിക്കുകളും ഒടിപിയും നൽകിയാൽ ഓവർഡ്രാഫ്റ്റ് സേവനം ലഭ്യമാകും. ബാങ്കിന്റെ ശാഖയിൽ പോകാതെ തന്നെ ഓവർഡ്രാഫ്റ്റ് ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത.
Also Read: അനധികൃതമായി താമസിക്കുന്ന കുട്ടികളെ സ്‌കൂളുകളിൽ ചേർക്കാം: അനുമതി നൽകി സൗദി വിദ്യാഭ്യാസ മന്ത്രാലയം
ഓവർഡ്രാഫ്റ്റിന് പുറമേ, ഇൻഷുറൻസ് കവറേജ് ലഭിക്കുന്ന പ്രീ ക്വാളിഫൈഡ് സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മാസശമ്പളക്കാരെ ലക്ഷ്യമിട്ടുള്ള ഈ സംവിധാനം പിഎൻബി വണ്ണിലൂടെ ലഭിക്കുന്നതാണ്.
Post Your Comments