ബര്‍ലിന്‍: പുതുവിപ്ലവം കുറിക്കുമോ ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയില്‍ എത്തുന്ന ട്രെയിന്‍. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിന്‍ പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനത്തിലാണു പ്രവര്‍ത്തനം. അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാക്കാത്ത ‘സീറോ എമിഷന്‍’ വിഭാഗത്തിലുള്ളതാണ് കൊറാഡിയ.
ഫ്യൂവല്‍ സെല്ലുകളിലാണു ട്രെയിന്‍ പ്രവര്‍ത്തിക്കുക. ഇതിനുള്ളില്‍ ഹൈഡ്രജനും ഓക്‌സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉല്‍പാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിന്‍ ഓടുക. പ്രവര്‍ത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തില്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളും.
കൊറാഡിയ ജര്‍മനിയില്‍ 100 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തി. രണ്ടു ഹൈഡ്രജന്‍ ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്.
Post Your Comments