Latest NewsIndiaNews

രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും! ആദ്യം സർവീസ് നടത്തുക ഈ സംസ്ഥാനത്ത്

രാജ്യത്തെ ആദ്യ ഹൈഡ്രജൻ പ്ലാന്റ് ജിൻഡ് ജില്ലയിലെ റെയിൽവേ ജംഗ്ഷന് സമീപം സ്ഥാപിക്കും

റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും. അടുത്ത വർഷം മുതലാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഹരിയാനയിലെ ജിൻഡിൽ നിന്നാണ് ഹൈഡ്രജൻ ട്രെയിനുകളുടെ ആദ്യ സർവീസ് ആരംഭിക്കുന്നത്. ജിൻഡിൽ നിന്ന് സോനിപട്ടിലേക്കാണ് സർവീസ്.

ഹൈഡ്രജൻ ട്രെയിനുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ ഹൈഡ്രജൻ പ്ലാന്റ് ജിൻഡ് ജില്ലയിലെ റെയിൽവേ ജംഗ്ഷന് സമീപം സ്ഥാപിക്കും. ഇവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം നോർത്തേൺ റെയിൽവേ ജനറൽ മാനേജർ ശോഭൻ ചൗധരി ജിൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

Also Read: മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍

ഹൈഡ്രജൻ ട്രെയിനുകളിൽ ഡീസൽ എഞ്ചിനുകൾക്ക് പകരം, ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് ഉപയോഗിക്കുന്നത്. ഈ സെല്ലുകൾ ഹൈഡ്രജൻ, ഓക്സിജൻ എന്നിവ സംയോജിപ്പിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക. 8 ബോഗികൾ ഉള്ള ട്രെയിനാണ് ആദ്യം സർവീസ് നടത്തുന്നത്. ട്രാക്ക് പരിസ്ഥിതി സൗഹാർദമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button