രാജ്യത്ത് ഹൈഡ്രജൻ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളുടെ ടെൻഡർ വിളിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇന്ത്യയുടെ പൈതൃക പാതകളിലൂടെ സർവീസ് നടത്താൻ പുതുതായി അവതരിപ്പിക്കുന്നവയാണ് ഹൈഡ്രജൻ ട്രെയിനുകൾ. ബജറ്റിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ട്രെയിനുകളുടെ കരാറാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്. ഏകദേശം 2,800 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ടെൻഡർ നൽകുന്നതിനായി ഹിറ്റാച്ചി, ഭെൽ, മേധ സെർവോ എന്നിവ അടക്കം 6 കമ്പനികളുമായി കേന്ദ്രത്തിലെ ഉന്നതസംഘം ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. കമ്പനികൾ ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് താരതമ്യേന ചെലവ് കൂടുതലാണെങ്കിലും, ഇവ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
Also Read: പ്രാതലിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് പിന്നിൽ
ഡാർജലിംഗ്, നീലഗിരി, കൽക്ക- ഷിംല, കാൻഗ്ര വാലി തുടങ്ങിയ 8 പൈതൃക പാതകളിലൂടെയാണ് ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുക. ഡീസൽ എൻജിൻ ട്രെയിനിനെ അപേക്ഷിച്ച് മലയോര പാതകളിൽ മികച്ച യാത്ര ഉറപ്പുവരുത്താൻ ഹൈഡ്രജൻ ട്രെയിനിന് സാധിക്കുന്നതാണ്. നിർമ്മാണം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് ആരംഭിക്കും.
Post Your Comments