Latest NewsNattuvartha

ലോറിയിടിച്ച്‌ മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടരക്കോടിയിലധികം നഷ്ടപരിഹാരം

ആലപ്പുഴ ബാറിലെ അഭിഭാഷകര്‍  മുഖാന്തരം രണ്ടരക്കോടി

ആലപ്പുഴ : ബൈക്കിൽ ലോറിയിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് രണ്ടു കോടി എഴുപതുലക്ഷം രൂപനഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്‌ലാലാണ് 2012 മാര്‍ച്ച്‌ 14ന് ബംഗലൂരുവിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

സംഗീത്‌ലാല്‍ ബംഗലൂരുവില്‍ സ്വകാര്യ ഐടി കമ്പനിയിൽ സീനിയര്‍ ആപ്ലിക്കേഷന്‍ എന്‍ജിനീയറായിരുന്നു. ആലപ്പുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി കെ പി സുധീറാണ് നഷ്ടപരിഹാരം വിധിച്ചത്. ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനമുണ്ടായിരുന്നു. ആലപ്പുഴ ബാറിലെ അഭിഭാഷകര്‍  മുഖാന്തരം രണ്ടരക്കോടി നഷ്ടപരിഹാരമാണ് സംഗീത്‌ലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്. കോടതി പലിശയടക്കമാണ് തുക അനുവദിച്ചത്. ഇതില്‍ കോടതി ചെലവ് കൂടി അനുവദിക്കുമ്ബോള്‍ മൂന്നുകോടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button