ചിറയിന്‍കീഴ്: ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തിയ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ തെക്കുംഭാഗം ജംക്ഷനിലെ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേര്‍ക്ക് അക്രമം നടത്തുകയും മന്ദിരത്തിന്റെ ഗ്ളാസ് നിര്‍മിത വാതില്‍ തകര്‍ത്തു ഗുരുപ്രതിഷ്ഠയ്ക്കു കേടുപാടുകള്‍ വരുത്തുകയും ചെയ്ത ആന്ഡ്രൂസാണു പിടിയിലായത്.
കേസിലെ പ്രതി അഞ്ചുതെങ്ങ് മീരാന്കടവിനു സമീപം കിടങ്ങില്‍ വീട്ടില്‍ അജിത്തെന്നു വിളിക്കുന്ന ആന്‍ഡ്രൂസി(22)നെ കടയ്ക്കാവൂര്‍ സിഐ അരുണ്‍, എസ്ഐ ടി.പി.സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു സംഭവം നടന്നത്. ഗുരുമന്ദിരത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സ്ഥലത്തു വ്യാപക പ്രതിഷേധം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ആന്‍ഡ്രൂസ് നേരത്തേയും സമാനമായ കേസുകളില്‍ പ്രതിയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
Post Your Comments