Latest NewsKeralaNattuvarthaNews

ജ​ന​യു​ഗ​ത്തിന്റേത് ഗു​രു നി​ന്ദ​: പാർട്ടി പത്രത്തിനെതിരെ സി.പി.ഐ ജില്ല സെക്രട്ടറി

ജ​ന​യു​ഗം ഒ​ന്നാം പേ​ജി​ല്‍ ഒ​രു ചെ​റി​യ ചി​ത്രം കൊ​ടു​ത്തു

തൊ​ടു​പു​ഴ: ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​ക്ക് അർഹമായ പരിഗണന നൽകാതെ സി.​പി.ഐ മു​ഖ​പ​ത്ര​മാ​യ ‘ജ​ന​യു​ഗം’ ഗു​രു​നി​ന്ദ കാ​ട്ടി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ര്‍​ട്ടി ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി​യും എ​ല്‍.​ഡി.​എ​ഫ്​ ജി​ല്ല ക​ണ്‍​വീ​ന​റു​മാ​യ കെ.​കെ. ശി​വ​രാ​മ​ന്‍. ഫേ​സ്​​ബു​ക്​ പേ​ജി​ലെ കു​റി​പ്പി​ലൂടെയാണ് ഇ​ദ്ദേ​ഹ​ത്തി​​െന്‍റ വി​മ​ര്‍​ശ​നം.

ശി​വ​രാ​മന്റെ കു​റി​പ്പ് ​: ‘ര​ണ്ട്​ പ​ത്ര​ങ്ങ​ളൊ​ഴി​കെ മ​റ്റെ​ല്ലാ മ​ല​യാ​ള ദി​ന​പ​ത്ര​ങ്ങ​ളും അ​വ​രു​ടെ​താ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ഗു​രു ദ​ര്‍​ശ​ന​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച്‌​ ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി. ജ​ന​യു​ഗം ഒ​ന്നാം പേ​ജി​ല്‍ ഒ​രു ചെ​റി​യ ചി​ത്രം കൊ​ടു​ത്തു. ജ​ന​യു​ഗ​ത്തി​േ​ന്‍​റ​ത് ഗു​രു നി​ന്ദ​യാ​യി​രു​ന്നു. ഗു​രു​വി​നെ അ​റി​യാ​ത്ത ഒ​രു എ​ഡി​റ്റോ​റി​യ​ല്‍ ബോ​ര്‍​ഡും മാ​നേ​ജ്മെന്‍റും ജ​ന​യു​ഗ​ത്തി​ന്​ ഭൂ​ഷ​ണ​മ​ല്ല’.

read also: ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി

അ​തേ​സ​മ​യം, ഗു​രു​നി​ന്ദ എ​ന്ന ആ​രോ​പ​ണം ശി​വ​രാ​മ​ന്‍ തെ​ളി​യി​ക്ക​ണ​മെ​ന്നും ഗു​രു​ദേ​വ ദ​ര്‍​ശ​ന​ങ്ങ​ള്‍ പ​ത്രം എ​ന്നും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​റു​ണ്ടെ​ന്നും പ​ത്രാ​ധി​പ​ര്‍ രാ​ജാ​ജി മാ​ത്യു തോ​മസ് മറുപടിയുമായെത്തി. എ​ല്ലാ വ​ര്‍​ഷ​വും ഗു​രു​വി​നെ അ​നു​സ്​​മ​രി​ക്ക​ല​ല്ല, അ​ദ്ദേ​ഹ​ത്തി​െന്‍റ ആ​ശ​യം പ്ര​ച​രി​പ്പി​ക്ക​ലാ​ണ് ല​ക്ഷ്യമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button