ഇടുക്കി : ഗുരുവിനെ എതിര്‍ത്തിരുന്നവര്‍ ഗുരുവിന്‍റെ സന്ദേശ പ്രചാരകരായി മാറുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി.”ഗുരുവിന് ജാതിയില്ലെങ്കിലും നമുക്ക് ജാതിയുണ്ട്.ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടൂ. സമുദായത്തിലെ രണ്ടു മാന്യന്മാരാണ് സുധീരനും വി എസ് അച്യുതാനന്ദനും.രണ്ടുപേരും കുലം കുത്തികളാണ്.”
കട്ടപ്പനയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പരിപാടിയിലാണ് വി.എസിനെയും സുധീരനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചത്.മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പണമൊന്നും എന്‍റെ കൈയില്‍ വരുന്നില്ല. അത് നേരിട്ട് ബാങ്കിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ ആ കേസിന്‍റെ പേരില്‍ തനിക്ക് ഒരു ചുക്കും വരാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments