ബെംഗളൂരു: ഇനി മുതൽ മെട്രോ സ്റ്റേഷനുകളിലൊന്ന് ശ്രീനാരായണഗുരുവിന്റെ പേരിൽ അറിയപ്പെടും.കർണാടക സർക്കാർ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.കൂടാതെ ബെംഗളൂരു നഗരത്തിൽ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇത്തവണത്തെ മൈസൂരു ദസറയിൽ ഗുരുദേവദർശനങ്ങളുടെ നിശ്ചലദൃശ്യം അവതരിപ്പിക്കുമെന്നും മംഗളൂരുവിലെ ശ്രീനാരായണ ഗവേഷണ കേന്ദ്രത്തിനു കൂടുതൽ ധനസഹായം നൽകുമെന്നും അടുത്ത വർഷംമുതൽ താലൂക്കുതലങ്ങളിലും ഗുരുജയന്തി ആഘോഷം സംഘടിപ്പിക്കുമെന്നും സിദ്ധരാമയ്യ പറയുകയുണ്ടായി.കർണാടക സർക്കാർ ആദ്യമായാണ് ഔദ്യോഗികമായി ഗുരുജയന്തി ആഘോഷിക്കുന്നത്.കേരളത്തിലെ ഈഴവസമുദായത്തിനു സമാനമായ കർണാടകയിലെ ബില്ലവ അസോസിയേഷനിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ആവശ്യങ്ങളുന്നയിച്ചു മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.മെട്രോ നോർത്ത് – സൗത്ത് കോറിഡോറിലെ സമ്പിഗെ റോഡ്, പീനിയ എന്നീ സ്റ്റേഷനുകളിൽ ഒന്നിനു ശ്രീനാരായണഗുരുവിന്റെ പേരിടണമെന്ന് എസ്എൻഡിപി കർണാടക യൂണിയനും മന്ത്രിയോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments