പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടന കാലത്ത് ശുദ്ധജലവിതരനത്തിന് പമ്പയിലും നിലയ്ക്കലിലും 6.36 കോടി രൂപയുടെ പദ്ധതി വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജഡായുപാറ ടൂറിസം പദ്ധതിയുടെ നടത്തിപ്പിനായി ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അനുമതി നല്‍കാണും യോഗത്തിൽ തീരുമാനമായി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലാന്‍ഡ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താല്‍ക്കാലിക തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് കൂടി തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
Post Your Comments