Latest NewsGulf

സമൂഹമാധ്യമം ദുരുപയോഗം ചെയ്ത മലയാളിക്ക് സൗദിയില്‍ 5 വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും

റിയാദ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്ത മലയാളിക്ക് സൗദിയില്‍ 5 വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും ലഭിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും അപകീര്‍ത്തിപ്പെടുത്തിയ മലയാളി യുവാവിനാണ് സൗദിയില്‍ അഞ്ചു വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചത്. സൗദി അരാംകോയില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സൗദിയില്‍ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഇത്.

ഒരു യൂറോപ്യന്‍ യുവതിയുമായി ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയുമായി നാലുമാസം മുന്‍പ് അപകീര്‍ത്തി പ്രചരിപ്പിക്കും വിധം ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദഹ്റാന്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button