Latest NewsIndia

എഴുന്നേറ്റ് നടന്നാല്‍ കാല് തല്ലിയൊടിച്ച് ഒരു ഊന്നുവടിയും തരും; ഭീഷണിയുമായി കേന്ദ്ര മന്ത്രി

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി.

അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവേ ‘കാലു തല്ലിയൊടിക്കു’മെന്ന ഭീഷണി മുഴക്കി പുലിവാലു പിടിച്ച് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്.

ക്ഷണിതാവായി ‘സാമാജിക് അധികാരിത ശിബിര്‍’ എന്ന പരിപാടിയില്‍ എത്തിയതായിരുന്നു മന്ത്രി ബാബുല്‍ സുപ്രിയോ. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. ‘നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്നമുണ്ടോ? ഇനി നിങ്ങള്‍ അവിടെ നിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും’- മന്ത്രി ബാബുല്‍ സുപ്രിയോ കോപപ്പെട്ടു.

അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി ബാബുല്‍ സുപ്രിയോ നിര്‍ദേശിക്കുകയും ചെയ്തു. വിവാദമായ പ്രസ്താവനയിലൂടെ ഇതിന് മുന്‍പും ജനരോഷത്തിന് പാത്രമായിട്ടുള്ള ആളാണ് സുപ്രിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button