കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിൽ പ്രതികരിച്ച് ബിജെപി എം.പി ബബുള്‍ സുപ്രിയോ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ ജനത ‘ചരിത്രപരമായ തെറ്റ്’ ആവര്‍ത്തിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെ ‘ക്രൂരയായ സ്ത്രീ’യെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
‘മമത ബാനര്‍ജിയെ ഞാന്‍ അഭിനന്ദിക്കില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന് പറയാന്‍ ആഗ്രഹമില്ല. ബിജെപിക്ക് അവസരം നല്‍കാതിരുന്ന ബംഗാളിലെ ജനങ്ങള്‍ ചരിത്രപരമായ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നു. അഴിമതിക്കാരെയും കഴിവില്ലാത്തവരെയും ആത്മാര്‍ഥതയില്ലാത്ത സര്‍ക്കാരിനെയും തെരഞ്ഞെടുത്ത് ക്രൂരയായ സ്ത്രീയെ വീണ്ടും അധികാരത്തിലെത്തിച്ചു. നിയമപാലകനായ ഒരു പൗരനെന്ന നിലയില്‍ ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ എടുക്കുന്ന തീരുമാനത്തെ അനുസരിക്കും. അത്രമാത്രം. കൂടുതലും ഇല്ല, കുറവും ഇല്ല’ -ബബുള്‍ സുപ്രിയോ കുറിച്ചു.
Read Also : നേമത്ത് മുരളി വന്നത് ജയിക്കാനല്ല, വോട്ട് ഭിന്നിപ്പിച്ച് കുമ്മനത്തെ തോൽപ്പിക്കാൻ: നടന്നത് വലിയ ഗൂഢാലോചന
അതേസമയം, ബംഗാളിലെ വിജയത്തില്‍ മമത ബാനര്‍ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം രംഗത്തെത്തിയിരുന്നു. ബംഗാളിന് കേന്ദ്രത്തിന്‍റെ പിന്തുണ ഇനിയും തുടരുമെന്നായിരുന്നു മോദിയുടെ പ്രതികരണം.
Post Your Comments