കൊല്‍ക്കത്ത : കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ടോളിഗഞ്ചില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്.
Read Also : ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ
തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്. ഇത് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യക്കും വൈറസ് ബാധയുണ്ട്. മന്ത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,281 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments