കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയയെ ആക്രമിച്ച ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാവിന് നേരെ ആക്രമണം. റോഡില്‍ ഒരു വനിതാ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ് ചിലരെത്തി മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രിയെ ആക്രമിച്ച സംഘത്തില്‍ പെട്ട ദേബന്‍ജന്‍ ബല്ലഭ് ചാറ്റര്‍ജിയ്ക്കാണ് മര്‍ദ്ദനമേറ്റത്.കേന്ദ്രമന്ത്രിയുടെ മുടി പിടിച്ച് ആക്രമണം നടത്തുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
കേരളത്തില്‍ നടക്കുന്ന് വ്യാജ പ്രചരണം’; വയനാട്ടിലെ സമരം എന്തിന് വേണ്ടിയെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍
ബാബുല്‍ സുപ്രിയയെ ആക്രമിച്ച സംഭവത്തിലുള്ള തിരിച്ചടിയാണെന്നും ചാറ്റര്‍ജി പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പോലിസ് പറയുന്നത്. എബിവിപി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ സര്‍വ്വകലാശാലയില്‍ എത്തിയ കേന്ദ്രമന്ത്രിയെ എസ്‌എഫ്‌ഐ-ഐസ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.സെപ്തംബര്‍ 19നാണ് ഈ സംഭവം ഉണ്ടായത്. ബംഗാളില്‍ കേന്ദ്രമന്ത്രിമാരെ പോലും ആക്രമിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ബിജെപി ആരോപിച്ചിരുന്നു.ബര്‍ദ്വാനിലെ ബസ് സ്റ്റോപില്‍ വനിതാ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ് ആക്രമണം നടത്തിയതെന്ന് ചാറ്റര്‍ജി നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ വനിതാ സുഹൃത്തിന് നേര്‍ക്കും കയ്യേറ്റമുണ്ടായെന്നും പരാതിയിലുണ്ട്. ബാബുല്‍ സുപ്രിയയെ ആക്രമിച്ച സംഭവത്തിലുള്ള തിരിച്ചടിയാണെന്നും ചാറ്റര്‍ജി പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പോലിസ് പറയുന്നത്.
Post Your Comments