അടിച്ചമര്‍ത്തപ്പെടുന്ന സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആദികാരികവും ശക്തവുമായി ഭാഷയില്‍ ആവിഷ്‌കരിക്കുന്നു എന്നതാണ് പ രഞ്ജിത്തിനെ തെന്നിന്ത്യയിലെ വ്യത്യസ്തനായ സംവിധായനാക്കുന്നത്. സൗത്ത് ഇന്ത്യയില്‍ വ്യക്തിമുദ്ര പതിപ്പിച്ച രഞ്ജിത്ത് ബോളിവുഡിലാണ് ഇനി തന്റെ പ്രതിഭ തെളിയിക്കാനൊരുങ്ങുന്നത്. ഉത്തരേന്ത്യയിലെ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരിക്കും രഞ്ജിത്തിന്റെ അടുത്ത വര്‍ക്ക്.
രജനികാന്ത് ചിത്രം കാലയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് മുംബൈയില്‍ കഴിയേണ്ടി വന്ന ചെറിയ കാലയളവിലാണ് ഹിന്ദി സിനിമയുടെ ആശയം രഞ്ജിത്തിലെത്തുന്നത്. ഇതിനിടയില്‍ സില്‍ക്ക് സ്മിതയുടെ കഥ വീണ്ടും പ്രേക്ഷകരില്‍ എത്തിക്കാനുള്ള ശ്രമവും രഞ്ജിത്ത് തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്രത്തിന് പകരം വെബ് സീരിയലായാണ് സില്‍ക്കിന്റെ കഥ വീണ്ടുമെത്തുന്നത്. തമിഴില്‍ എടുക്കുന്ന സീരിയല്‍ ഹിന്ദിയിലേക്കും തെലുഗിലേക്കും മൊഴിമാറ്റി പ്രേക്ഷകരിലെത്തിക്കാനാണ് രഞ്ജിത്തിന്റെ പദ്ധതി.
അതേസമയാ സില്‍ക്ക് സ്മിതയായി വേഷമിടുന്നത് ആരാണെന്നത് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഡര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ വിദ്യാബാലന്‍ സില്‍ക്ക് സ്മിതയായി തകര്‍ത്താടിയതാണ്. അതിനെയും വെല്ലുന്ന അഭിനയമികവുമായി സില്‍ക്കാകാന്‍ എത്തുന്നത് ആരാണെന്ന ആകാംക്ഷയിലാണ് സില്‍ക്ക് ആരാധകര്‍. തെന്നിന്ത്യയിലെ ഭാഗ്യസംവിധായകന്‍ എന്ന വിശേഷണമുള്ള പ രഞ്ജിത്ത് കൈവെയ്ക്കുന്നതൊന്നും വെറുതെയാകില്ലെന്ന വിശ്വാസമുണ്ട് അദ്ദേഹത്തിന്റെ ആരാദകര്‍ക്കും.
Post Your Comments