റാസ് അല്‍ ഖൈമ•ഒരു സ്ത്രീയുടെ അശ്ലീല ദൃശ്യങ്ങളും അവരുടെ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍, പ്രധാനമായും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ യുവാവിന്റെ വിചാരണ റാസ് അല്‍ ഖൈമ കോടതിയില്‍ തുടങ്ങി.
അറബ് നിവാസിയായ യുവാവ് തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചു. താന്‍ ഒരു യുവതിയുടെയും പോണ്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അയാള്‍ അവകാശപ്പെട്ടു.
ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ മെസേജില്‍ വന്നതാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ള യൂസര്‍മാരെ പോലെ താന്‍ വീഡിയോ കാണുക മാത്രമാണ് ഉണ്ടായതെന്നും ഷെയര്‍ ചെയ്തിട്ടില്ലെന്നും ഇയാള്‍ വാദിച്ചു.
അതേസമയം, തന്റെ ശബ്ദത്തില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് സമ്മതിച്ച പ്രതി ആ സ്ത്രീയ്ക്കെതിരെ അസഭ്യവാക്കുകല്‍ പ്രായോഗിച്ചിട്ടില്ലെന്നും പറഞ്ഞു.
പ്രശസ്ത വനിതയായ തന്നെ നാണംകെടുത്താനും അപകീര്‍ത്തിപ്പെടുത്താനും വാദി കൃത്രിമമായി വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരിയായ സ്ത്രീ കോടതിയോട് പറഞ്ഞു.
തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായതിനാല്‍ അദ്ദേഹത്തെ വെറുതെ വിടണമെന്ന് വാദിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
കേസില്‍ ഈ മാസം അവസാനം വീണ്ടും വാദം കേള്‍ക്കും.
Post Your Comments