![](/wp-content/uploads/2018/09/kohli-meera.jpg)
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും. ക്രിക്കറ്റില്‍ കോഹ്ലിയും വെയ്റ്റ്ലിഫ്റ്റിൽ മീരാഭായ് ചാനുവും കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
1997ല്‍ സച്ചിന് തെണ്ടുല്‍ക്കറിനും 2007 മഹേന്ദ്ര സിംഗ് ധോണിക്കുമാണ് ക്രിക്കറ്റിൽ നിന്ന് ഇതുവരെ ഖേല്‍ രത്ന ലഭിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ മീരാഭാഗ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
Post Your Comments