നെടുങ്കണ്ടം: ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സവാരി ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ മാത്രം ആക്കുന്നു. ആര്‍ടിഒയുടെ ഫിറ്റ്നസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങള്‍ മാത്രമാകും ഈ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുക.
എഡിഎമ്മിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കൂടിയ ഡിറ്റിപിസിയുടെ സബ് കമ്മറ്റിയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ വ്യക്തമാക്കി.
ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സവാരി കാലവര്‍ഷത്തെ തുടര്‍ന്ന് കലക്ടര്‍ താല്കാലികമായി നിര്‍ത്തലാക്കിയിരുന്നു. രാമക്കല്‍മേടിലെ ഓഫ് റോഡ് ഡ്രൈവിംഗിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആര്‍ടിഒ, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments